സഭാചരിത്രവും ക്രിസ്തീയ ചരിത്രവും

തലശ്ശേരി സഭാ ചരിത്രം

കര്‍ത്താവിന്റെ കൃപയാല്‍ തലശ്ശേരി സഭയുടെ ഒന്നാമത്തെ ആരാധന 2003 ജൂണ്‍ മാസം 20 ന് പാസ്റ്റര്‍ സണ്ണി മാത്യുവും കുടുംബവും മാത്രമായി ആരംഭിച്ചു. കര്‍ത്താവിന്റെ കൃപയാല്‍ സഭ വളര്‍ന്നു. പിന്നീട് Sunday School, C.A, W.M.C, Chain Prayer, Hospital Visiting, Charity Works എന്നിവ ആരംഭിക്കുവാന്‍ ദൈവം കൃപചെയ്തു. ഇത്രത്തോളം സഹായിച്ച ദൈവത്തിന് നന്ദിയോടെ സ്തോത്രം

ക്രിസ്തീയ ചരിത്രം

ഇന്ത്യയിലെ മറ്റേതൊരു പട്ടണതെക്കളും ഉന്നതമായ ക്രിസ്തീയ പാരമ്പര്യം തലശ്ശേരിക്കുണ്ട്. പട്ടണത്തിന്‍റ എല്ലാ ഭാഗത്തും ക്രിസ്തീയ സ്പര്‍ശനതിന്‍റെ തെളിവുകള്‍ കാണാം. തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തേ മുഴുവന്‍ സ്വാധീനിച്ച മിഷിനറി വീരനാണ്. അദ്ദേഹമാണ് മലയാളത്തില്‍ ആദ്യമായി അച്ചടിച്ച് ബൈബിളും, രാജ്യസമാചാരം എന്ന ആദ്യത്തെ ദിനപ്പത്രവും പ്രസിദ്ധീകരിച്ചു. 24 അനുഗ്രഹീത പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഗുണ്ടര്‍ട്ട് നിഘണ്ടു, വ്യാകരണം പുസ്തകം എന്നിവ അവയില്‍ചിലത് മാത്രമാണ്.

എഡ്വേര്‍ഡ് ബ്രെണ്ണന്‍ ജീവിച്ചതും മരിച്ചതും തലശ്ശേരിയില്‍ ആണ്. അദ്ദേഹമാണ് തലശ്ശേരിയിലെ ഇംഗ്ലീഷ് പള്ളിയും, മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂളും ആരംഭിച്ചത്. ബാസല്‍ മിഷനറിമാരാല്‍ സ്ഥാപിക്കപ്പെട്ട Gundart Memmorial CSI Church, Famous Educational Institution  NTTF, BEMP School, Brennen School & Brennen College, Brennen B.Ed Centre, Brennen Reserch Centre. ഈ സ്ഥാപനങ്ങള്‍ എല്ലാം തലശ്ശേരിക്കഭിമാനമായി ഇന്നും തലയുയര്‍ത്തി നില്‍കുന്നു

തലശ്ശേരി പൈതൃക നഗരം

Centenary Park, Sea View Park, Childrens Park, Overberies Folly, Muzhuppilangad Drive In Beach [First In Assia], Thalassery Municipal Stadium, Cricket Stadium, Green Island Dharmadam. എന്നിവ ഈ നഗരത്തിന്‍റ പാരമ്പര്യം വിളിച്ചോതുന്ന ചിലത് മാത്രം.

സര്‍ക്കസിന്‍റെയും, കേക്കിന്‍റെയും, ക്രിക്കറ്റിന്‍റെയും നാട്. ഇന്ത്യന്‍ സര്‍ക്കസിന്‍റെ ഈറ്റില്ലമാണ് തലശ്ശേരി. സര്‍ക്കസിന്‍റെ കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍ ഈ നാട്ടുകാരനാണ്. അദ്ധേഹം ഒരു ക്രിസ്ത്യാനി ആയി ജീവിച്ചു, മരിച്ചു അടക്കപ്പെട്ടു. ഇല്ലിക്കുന്ന് CSI സെമിത്തേരിയില്‍ അദ്ധേഹത്തിന്‍റെ കല്ലറ ഇന്നും ഉണ്ട്.

ഇന്ത്യയിലേ ആദ്യത്തെ ക്രിക്കറ്റ്‌ ടീം ഉണ്ടായത് തലശ്ശേരിയിലാണ്. നാട്ടുകാരും സായിപ്പന്മാരും ഒരുമിച്ച് ഇന്നത്തെ മുനിസിപ്പാല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കളി ഇന്ത്യയിലേ ആദ്യത്തെ ടീമായിതീര്‍ന്നു.

ആദ്യത്തെ ഫുട്ബോള്‍ ക്ലബും തുടങ്ങിയത് തലശ്ശേരിയില്‍ ആണ് 1860 ല്‍.

തലശ്ശേരിക്ക്  വിദേശപ്പേരുകള്‍ ഒരിക്കലും മറക്കുവാന്‍ സാധ്യമല്ല. കാരണം ഇന്നും തലശ്ശേരിയിലേ പ്രധാനപ്പെട്ട പലതിന്‍റേയും പേര് വിദേശപ്പേരുകള്‍ ആണ്. ഉദാഹരണമായി; ഗുണ്ടര്‍ട്ട് CSI പള്ളി, ഗുണ്ടര്‍ട്ട് സ്കൂള്‍, ഗുണ്ടര്‍ട്ട് പാര്‍ക്ക്‌, ഗുണ്ടര്‍ട്ട് റോഡ്‌ [എന്‍ എച്ച് 17],ഗുണ്ടര്‍ട്ട് ബംഗ്ലാവ്, ബ്രെണ്ണന്‍ സ്കൂള്‍, കോളേജ്, ബി.എഡ് സെന്‍റര്‍, ബ്രെണ്ണന്‍ റിസര്‍ച്ച് സെന്‍റര്‍, ഹോളോവേ റോഡ്‌, ഓവര്‍ബെറീസ് ഫോളി, ലോഗന്‍സ് റോഡ്‌ മുതലായവ. ഒരു ദൈവപൈതല്‍ എന്ന നിലയില്‍ ഇവിടേക്കു മിഷനറിമാരേ അയച്ച ദൈവത്തിന് നന്ദിയോടെ സ്തോത്രം ചെയ്യുന്നു.